ThiruvambadyVideos
പ്രതിഷേധ പ്രകടനം നടത്തി.

തിരുവമ്പാടി: കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട സ്വർണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കേരളജനതയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹനീഫ ആച്ചപ്പറമ്പിൽ, മറിയാമ്മ ബാബു, രാമചന്ദ്രൻ കരിമ്പിൽ, ടി എൻ സുരേഷ്, റെജി പുതുപ്പറമ്പിൽ, അജ്മ്മൽ യു സി, ഷാജി പയ്യടിപറമ്പിൽ എന്നിവർ സംസാരിച്ചു.







