Mukkam

വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി പിടിയിൽ

മുക്കം: പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കൊടും കുറ്റവാളി പിടിയിൽ.

കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 ) ആണ് പോലീസ് പിടിയിലായത്.

ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഓമശ്ശേരിയിൽ വെച്ചാണ് മുക്കം പോലീസ് പിടികൂടിയതെന്നാണ് ലഭ്യമാകുന്ന വിവരം.

താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ നിർദ്ദേശാനുസരണം, അന്വേഷണം നടത്തിയ മുക്കം സി ഐ ബി കെ ഷിജു വിന്റെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണ സംഘാമാണ് പ്രതിയെ പിടികൂടിയത് .

വയോധികയിൽ നിന്നും പ്രതി അപഹരിച്ച മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും ഇനിയും കണ്ടെടുക്കാനുണ്ട്.

സമീപകാലത്ത് മുക്കം പോലീസ് നടത്തിയ ഏറ്റവും ശ്രമകരവും സമഗ്രവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ജൂലൈ 2 നാണ് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്ക് വേണ്ടി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനിയെ അക്രമത്തിന് ഇരയാക്കിയത്‌.

മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ ഇവരെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയുമായായിരുന്നു.

മുത്താലം ഭാഗത്തായുള്ള ഓവു ചാലിന് സമീപം ബോധരഹിതയായി കിടക്കുന്ന സ്ത്രീയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് നടന്ന വൈദ്യ പരിശോധനയിൽ വൃദ്ധ പീഡനത്തിന് ഇരയായെന്നു തെളിയുകയായിരുന്നു. തുടർന്ന് മുക്കം പോലീസ് നടത്തിയ മാതൃകാപരമായ ശക്തമായ ഇടപെടൽ പ്രതിയെ പിടികൂടാൻ സഹായമായി

Related Articles

Leave a Reply

Back to top button