Kerala
ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 11 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്; വിതരണം ഓഗസ്റ്റ് അവസാനവാരം

തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പലവ്യഞ്ജനകിറ്റുകളുടെ വിതരണം ഓഗസ്റ്റ് അവസാനവാരം തുടങ്ങും. 11 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. മുന്‍ഗണനേതരവിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 15 രൂപ നിരക്കില്‍ 10 കിലോ അരിയും നല്‍കും.
പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട,
ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക.







