Thiruvambady

തിരുവമ്പാടിയിൽ ഇന്ന് വീണ്ടും കോവിഡ് പോസിറ്റീവ്

തിരുവമ്പാടി: തുടർച്ചയായ രണ്ടാം ദിവസവും തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് പോസീറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.

https://www.facebook.com/thiruvambadynews/videos/941895259618696/

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിൻ അറിയിച്ചു.

വിദേശത്തു നിന്ന് വന്നു നിരീക്ഷണത്തിലായിരുന്ന 26 വയസ്സുള്ള തിരുവമ്പാടി സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ കോവിഡ് ടെസ്റ്റിനയച്ച 45 പേരിൽ ഒരാളുടെ റിസൽട്ട് ആണ് ഇന്ന് പോസിറ്റീവ് ആയത്.

ഇയാൾ വിദേശത്തു നിന്ന് വന്ന ഉടൻ സ്വയം കോറന്റയിൻ കേന്ദ്രത്തിലേക്ക് പോയതിനാൽ സമ്പർക്കം മൂലം രോഗബാധയുടെ ഭീഷണി ഇല്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ വീട്ടുജോലിക്കു നിന്ന തിരുവമ്പാടി സ്വദേശിയായ യുവതിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇവർക്ക് തിരുവമ്പാടിയുമായി സമ്പർക്കമില്ലാ എന്ന കാര്യം തിരുവമ്പാടി ഹെൽത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button