Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ ‘സംമ്പൂർണ്ണം സുതാര്യം’ എം എൽ എ ജോർജ്ജ് എം തോമസ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോളി ജോസഫിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

വികസന രേഖയുടെ ഉള്ളടക്കം:

2016 ഡിസംബർ ഒന്നിന് അധികാരത്തിൽ വന്ന എൽ ഡി എഫിന്റെ നേത്യത്വത്തിലുള്ള പഞ്ചായത്ത് ഭരണസമതിക്ക് വരൾച്ച, രണ്ട് പ്രളയങ്ങൾ, നിപ്പ, ഇപ്പോൾ കോവിഡ് 19 തുടങ്ങിയ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഈ പ്രതിസന്ധികളെയെല്ലാം സധൈര്യം നേരിട്ടു കൊണ്ട് തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്ന പ്രവർത്തികൾ പൂർത്തീകരിച്ചു എന്നതിനപ്പുറം ഗവൺമെൻ്റ് നടപ്പാക്കിയ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നാല് പ്രധാന റോഡുകൾക്കും അനുകൂലമായ ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കുന്നതിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.

ഗവൺമെൻ്റിൻ്റെ സിഗ്നേച്ചർ പ്രോജക്ടായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത യാഥാർത്ഥ്യമാക്കുന്നതിന് സംമ്പൂർണ സഹകരണം ഉറപ്പ് വരുത്താനും പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ട് ഭരണപക്ഷ, പ്രതിപക്ഷഭേധമന്യേ എല്ലായിടത്തും വികസന പ്രവർത്തനങ്ങൾ എത്തിക്കാനും പഞ്ചായത്തിന് സാധിച്ചു.

ലൈഫ് ഭവനപദ്ധതിയിലൂടെ 92 വീടുകൾ പൂർത്തിയാക്കുകയും ബാക്കി വീടുകളുടെ തുടർ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയതായി ലിസ്റ്റിൽ പെടാൻ അർഹതയുള്ളവരുടെ അപേക്ഷ വീണ്ടും ക്ഷണിക്കുകയും ചെയ്യുന്നതാണ്. അപേക്ഷവച്ച അർഹതപ്പെട്ട 3657 ആളുകൾക്കും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി കെട്ടിടവും കൂടാതെ രണ്ട് സ്മാർട്ട് അംഗൻവാടികളും അതിൽ പാലക്കടവ് ശിശു സൗഹ്യദ മോഡൽ അംഗൻവാടിയായും പ്രവർത്തിക്കുന്നു. മുഴുവൻ പഞ്ചായത്ത് റോഡുകളും ഗതാഗത യോഗ്യമാക്കുകയും പുല്ലുരാംപാറ-ചെറുശ്ശേരി-ആനക്കാംപൊയിൽ റോഡ് നബാർടിൻ്റെ സഹായത്തോടു കൂടി രണ്ടേകാൽ കോടി രൂപ ചിലവഴിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

മാലിന്യ സംസ്കരണരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരികയും ആരോഗ്യരംഗത്ത് തിരുവമ്പാടിക്ക് അഭിമാനകരമായി പി എച്ച് സിയെ എഫ് എച്ച് സിയാക്കി മാറ്റുകയും ചെയ്തു. സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിൻ്റെ ആവശ്യങ്ങൾക്ക് ഉതകും വിധത്തിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെ പ്രവർത്തി പൂർത്തികരിച്ചു. ജൈവ മാലിന്യത്തിൽ നിന്നും നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എയറോബിക് കംബോസ്റ്റ് യൂണിറ്റ് നടപ്പാക്കി.

നാടിൻ്റെ കാവൽക്കാരായി ഹരിത കർമ്മ സേനയെയും രക്ഷാപ്രവർത്തനങ്ങൾക്കായി പഞ്ചായത്തുതലത്തിൽ 130 പേരടങ്ങുന്ന റെസ്ക്യൂ ടീമിനെയും അവർക്കാവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങളും തയ്യാറാക്കി…

രേഖ പ്രകാശന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ടി വിശ്വനാഥൻ, വി കെ പീതാംബരൻ, സി എൻ പുരുഷോത്തമൻ, സി ഗണേഷ് ബാബു, കെ ഡി ആൻ്റണി, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

five × 5 =

Back to top button
Close
Close