Thiruvambady

മുരിങ്ങംപുറായി അങ്ങാടി റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചു

പത്ത് കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന നോർത്ത് കാരശ്ശേരി-കക്കാടംപൊയിൽ റോഡിലെ മുരിങ്ങംപുറായി അങ്ങാടി, പാറത്തോട് ജംഗ്ഷൻ, പന്നിമുക്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ചു. മുരിങ്ങംപുറായി അങ്ങാടിയിലെ വെള്ളക്കെട്ടിനും പൊടിശല്യത്തിനും തുടർച്ചയായി റോഡ് തകർന്നുകൊണ്ടിരിക്കുന്ന മറ്റു രണ്ടു ജംഗ്ഷനുകളിലെ പ്രശ്നങ്ങൾക്കും ഇതോടെ പരിഹാരമാവും.

മഴ ശമിക്കുന്നതോടെ ബി എം & എം സി നിലവാരത്തിലുള്ള ടാറിംഗും അവശേഷിക്കുന്ന പ്രവൃത്തികളും പൂർത്തിയാക്കുമെന്ന് എം എൽ എ ജോർജ് എം തോമസ് അറിയിച്ചു.

ഇൻ്റർലോക്ക് വിരിച്ച് നവീകരിച്ച മുരിങ്ങംപുറായി അങ്ങാടി ഗതാഗതത്തിനായി തുറന്നു കൊടുത്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ്, മെമ്പർ സുബൈദ മാളിയേക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button