Koodaranji

കൂടരഞ്ഞി ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിന് മാസ്കുകൾ കൈമാറി

കൂടരഞ്ഞി: കോവിഡ് മഹാമാരിയെ നേരിടുന്നതിൻ്റെ ഭാഗമായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഒരുക്കിയ ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് പെരുമ്പൂള സ്വദേശിയായ ജിമ്മി ജോസഫ് കോക്കപ്പിള്ളി കൈമാറുന്ന 2000 സർജിക്കൽ മാസ്ക്കുകൾ രണ്ടാം വാർഡ് മെമ്പർ ജോണിവാളിപ്ലാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫിന് കൈമാറി.

വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ, ഗ്രാമ പഞ്ചായത്ത് അംഗം തോമസ് മാത്യു ,യൂത്ത് കോ-ഓഡിനേറ്റർ നജീബ് കൽപ്പൂര് എന്നിവർ സന്നീ ഹിതരായി

Related Articles

Leave a Reply

Back to top button