Thiruvambady

തിരുവമ്പാടി സർവിസ് ബാങ്ക് അറിയിപ്പ്

തിരുവമ്പാടി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലെപോലെ ഓണത്തോട് അനുബന്ധിച്ച്
വരവു പച്ചക്കറി ചന്ത ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ അവസരത്തിൽ ഒരു കുടക്കീഴിൽ ഗ്രാമീണ ചന്ത താൽപര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്നും അത്തരത്തിൽ അറിയിക്കുന്നവർക്കായി വേണ്ട സജ്ജീകരണങ്ങൾ ചെയ്യുമെന്നും ബാങ്ക് അധികാരികൾ അറിയിച്ചു.

പഞ്ചായത്തിലെ വിവിധ സ്വാശ്രയ സംഘങ്ങൾ, കൃഷിഭവൻ, കർഷക സംഘടനകൾ, കുടുംബശ്രീകൾ, മറ്റ് വ്യക്തികൾ തുടങ്ങിയവർ ഉൽപ്പാദിപ്പിച്ച കാർഷികോത്പ്പന്നങ്ങൾ, പച്ചക്കറികൾ, മറ്റു ഭക്ഷ്യവിളകൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ ഒരു
കുടക്കീഴിൽ നേരിട്ടു വിൽക്കാൻ ഓഗസ്റ്റ് 22ന് മുൻപ് അറിയിക്കുന്നവർക്കാണ് അവസരം ലഭിക്കുക.

ബന്ധപ്പെടേണ്ട നമ്പറുകൾ
📲0495 225 2043.
📲9447 110 142

Related Articles

Leave a Reply

Back to top button