തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആരംഭിച്ചു

തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ നടത്തുന്ന ഓണചന്ത – 2020 ആരംഭിച്ചു. സബ്ബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
ബാങ്കിന്റെ മെയിൻ ബ്രാഞ്ച് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന (കർഷക മിത്രയിൽ) ഓണചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ ജോളി ജോസഫ് നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർ ശ്രീ സി എൻ പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. ബാങ്ക് സെക്രട്ടറി ശ്രീമതി ലിസമ്മ തോമസ് ഡയറക്ടർ ശ്രീ ബെന്നി മണിമലതറപ്പിൽ,ശ്രീ റോയ് ഓണാട്ട് എന്നിവർ സംസാരിച്ചു.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന സ്ഥപനത്തിൽ ഉപഭോക്താക്കളും എല്ലാ മാനദണ്ഡങ്ങളും പാലിച്ചു സഹകരിക്കണമെന്നു ബാങ്ക് പ്രസിഡന്റ് അഭ്യർത്ഥിച്ചു .
🔴ഓണചന്തയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ 4 വരെ
🔴Nb: റേഷൻ കാർഡ് നിർബദ്ധം
🔴റേഷൻ കാർഡിലെ ആരെങ്കിലും ഒരാൾ വന്നാൽ മാത്രമേ സാധനങ്ങൾ നൽകുകയുള്ളൂ
🔴വിശദ വിവരങ്ങൾക്ക് 0495 2252043, 2253134







