Kerala

തിരുവോണത്തിന്‌ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത്‌ നിർത്തുക, കമീഷൻ വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ തിരുവോണനാളിൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ്‌ ഭാരവാഹികൾ അറിയിച്ചു.
അന്ന്‌ ഇരുമ്പനത്ത്‌ ബിപിസിഎൽ ടെർമിനലിനുമുന്നിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഉപവാസം നടത്തുമെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ സി കെ രവിശങ്കറും ജനറൽ സെക്രട്ടറി വി എസ്‌ അബ്‌ദുൾ റഹ്‌മാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു

Related Articles

Leave a Reply

Back to top button