Thiruvambady

തിരുവമ്പാടി കൃഷിഭവന് 90 ലക്ഷം രൂപ ചിലവിൽപുതിയ കെട്ടിടം

തിരുവമ്പാടി: കാർഷിക മേഖലയായ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കൃഷിക്കാർക്കും ഉപകാരപ്രദമായ രീതിയിൽ പുതിയ ക്യഷി ഭവൻ കെട്ടിടം 90 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. തിരുവമ്പാടി എം എൽ എ ജോർജ്ജ് എം തോമസിൻ്റ വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയും, കൃഷി വകുപ്പിന്റെ 15 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ 15 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപയും, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വക 10 ലക്ഷം രൂപയും കെട്ടിടത്തിനായി വക മാറ്റി.

നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ കെട്ടിടത്തിൽ കൃഷി ഭവൻ ഓഫീസിനു പുറമേ അഗ്രോ സർവ്വീസ് സെൻ്ററിനാവശ്യമായ സൗകര്യങ്ങളും വിശാലമായ മീറ്റിങ്ങ്‌ ഹാളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. കാലപഴക്കം കൊണ്ട് ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്ന കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ് സമുച്ചയമെന്ന സ്വപ്നമാണ് ഇതോടുകൂടി യാഥാർഥ്യമാകുന്നത്.

പദ്ധതിയുടെ ടെണ്ടർ നടപടി പൂർത്തീകരിക്കുന്നതനുസരിച്ച് നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ അറിയിച്ചു.

Related Articles

Leave a Reply

Back to top button