കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിലേക്ക് സഞ്ചാരി പ്രാവാഹം ആശങ്ക

കക്കാടംപൊയിൽ:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതൊടെ ഇടവേളയ്ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചാരികൾ കൂട്ടത്തോടെ എത്തി തുടങ്ങിയത് നാട്ടുകാരേ ആശങ്കയിലാക്കുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി
ദിനംപ്രതി നൂറുകണക്കിന് സഞ്ചരികളാണ് ഇപ്പോൾ കക്കാടംപൊയിൽ എത്തുന്നത്. ബൈക്കിലും മറ്റുമായി എത്തുന്ന യുവക്കാൾ അതികവും മാസ്ക് ഉപയോഗിക്കുയൊ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയൊ ചെയ്യുന്നില്ലന്ന് നാട്ടുകാർ പറയുന്നു.
ബൈക്കിലേത്തുന്നവരേ കൂടാതെ കുടുംബത്തോടൊപ്പവും നിരവധി സഞ്ചാരികളാണ് ഇപ്പോൾ കക്കാടംപൊയിൽ എത്തുന്നത്.ഇതിൽ പ്രായമായവരും പത്ത് വയസിൽ താഴെയുള്ള കുട്ടികളും ഉൾപ്പെടുന്നതായും നാട്ടുകാർ ചൂണ്ടി കാട്ടുന്നു.
ഇതിന് പുറമെ നാട്ടിൽ പ്രവർത്തിക്കുന്ന മിക്ക റിസോർട്ടുകളിലും സഞ്ചാരികളെ പാർപ്പിച്ച് തുടങ്ങിയതും സഞ്ചാരികൾ കാഴ്ച്ചകൾ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി
വ്യൂ പോയിൻ്റുകളിലും മറ്റും വാഹനം നിർത്തി സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേരുന്നതും കോവിഡ് വ്യാപനത്തിന് കാരണമാകും എന്നാണ് നാട്ടുകാരുടെ ആശങ്ക.






