Kerala

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, പുറത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസം മതി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: അണ്‍ലോക്ക് നാലാംഘട്ടത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.

നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകളുടെ ഭാഗമായി നാളെ മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധമില്ല. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം.

പരിശോധന നടത്താത്തവര്‍ ബാക്കിയുളള ഏഴുദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നാളെ മുതല്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകണമെന്നും അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാന്‍ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button