Koodaranji
കൂടരഞ്ഞിയിൽ ഇന്ന് നടന്ന ആൻ്റിജൻ പരിശോധനയിൽ ഒരാളുടെ ഫലം പോസറ്റീവ്

കൂടരഞ്ഞി: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരികരിച്ച ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 101 പേരിൽ ഇന്ന് നടത്തിയ
ആൻ്റിജൻ പരിശോധനയിൽ ഒരാളുടെ ഫലം പോസറ്റീവ്
മുക്കത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ ആനയോട് സ്വദേശിയായ യുവാവിൻ്റെ പരിശോധന ഫലമാണ് പോസറ്റീവായത്.
ഉറവിടം അറിയാത്ത കൽപ്പൂര് സ്വദേശിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ, കക്കാടംപൊയിൽ ബസിൽ യാത്ര ചെയ്യുകയും രോഗബാധ സ്ഥിരികരിക്കുകയും ചെയ്യ്ത കണ്ടക്ടറുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യ്തവർ,രോഗബാധ സ്ഥിരികരിച്ച ആരോഗ്യ പ്രവർത്തകരുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ടവർ, മറ്റ് രോഗബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരിലാണ് ഇന്ന് പരിശോധന നടത്തിയത്.
കൂടരഞ്ഞി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ നടന്ന കോവിഡ് പരിശോധനകൾക്ക് മെഡിക്കൽ ഓഫീസർ ഡോ ആദർശ്,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ നേതൃത്തം നൽകി







