കലക്ടറുടെ ഔദ്യോഗിക പ്രഖ്യാപനം വൈകും; തിരുവമ്പാടി കണ്ടെയിൻമെന്റ് സോണായി

തിരുവമ്പാടി : തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് 12 മുഴുവനായും താഴെ തിരുവമ്പാടി മുതൽ വില്ലേജ് ഓഫീസ് വരെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്താൻ അധികൃതർ ശുപാർശ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജില്ലാ കളക്ടർ ഇതുവരെയും മേൽപ്പറഞ്ഞ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയിട്ടില്ല.
ആയതിനാൽ തിരുവമ്പാടി പഞ്ചായത്ത് കോർ കമ്മിറ്റിയുടെ തീരുമാനപ്രകാരം നിലവിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ട് കണ്ടെയിൻമെന്റ് സോണായിതന്നെ തുടരുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകുന്നേരത്തോടുകൂടി പുറത്തിറങ്ങും. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പൊതുജനങ്ങൾ അധികൃതരുമായി സഹകരിക്കേണ്ടതാണ്.
ഒക്ടോബർ 25 ഞായറാഴ്ച വരെയാണ് കണ്ടെയിൻമെന്റ് സോണാക്കി പ്രഘ്യാപിക്കുക എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഞായറാഴ്ച നടക്കുന്ന കോവിഡ് പരിശോധനയെ മുൻനിർത്തി ആയിരിക്കും അന്തിമ തീരുമാനം.







