TOP NEWS
കോഴിക്കോട് ജില്ലയില്‍ ഇന്ന് 514 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവ്യാഴാഴ്ച ദേശീയ പണിമുടക്ക്മദ്യ വിൽപ്പനക്കാരൻ തിരുവമ്പാടി പോലീസിന്റെ പിടിയിലായിപൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍വിദേശ മദ്യവുമായി യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിലായിവിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധംരാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുംബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ‘നിവർ’ ചുഴലിക്കാറ്റായി മാറാൻ സാധ്യത
Entertainment

പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന് വീഡിയോ തരംഗമാകുന്നു; ​ 4 ദിവസത്തിനുള്ളില് വിഡിയോ കണ്ടത് 25 മില്യണ് പേര്

പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന് വീഡിയോ സമൂഹ മാധ്യമങ്ങളില് ഹിറ്റ്. നാലു ദിവസത്തിനുള്ളില് ചിത്രത്തിന്റെ മോഷന് വീഡിയോ യൂട്യൂബില് കണ്ടത് 25 മില്യണ് പേര്. മോഷന് വീഡിയോ എത്തിയതോടെ ആരാധകരും ആവേശത്തിലാണ്.വെള്ളിത്തിരയില് വന് വിജയം നേടാനുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും. വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. പ്രേരണയെന്ന നിയമാകഥാപാത്രമാണ് പൂജ ഹെഗ്ഡെയുടേത്.പ്രഭാസിന്റെ ജന്മദിനത്തിലാണ് രാധേശ്യാമിന്റെ മോഷന് വിഡിയോ പുറത്തു വിട്ടത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില് പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന് വീഡിയോയാണ് ​ പുറത്തുവിട്ടിരിക്കുന്നത്. 

പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021 ല് പ്രദര്ശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില് ​ ഭൂഷണ് കുമാര്, വംശി, പ്രമോദ് എന്നിവര് ചേര്ന്നാണ് നിര്മ്മിക്കുന്നത്. ​ സച്ചിന് ഖേദേക്കര്, ഭാഗ്യശ്രീ, പ്രിയദര്ശി, മുരളി ശര്മ, സാശാ ചേത്രി, കുനാല് റോയ് കപൂര് എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ​ എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്ത്തകര് വ്യക്തമാക്കി. ചിത്രത്തിന് ​ സംഗീതം ഒരുക്കുന്നത് ​ തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്: നിക്ക് പവല്,ശബ്ദ രൂപകല്പ്പന: റസൂല് പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്: തോട്ട വിജയഭാസ്കര്,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്- എന്. സന്ദീപ് 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

eleven − ten =

Back to top button
COVID-19-LIVE