Kerala

തുലാവര്‍ഷത്തില്‍ കേരളം; അടുത്ത മൂന്ന് ദിവസം മഴ ശക്തമായേക്കും, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും 6 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കുന്നു. അതേസമയം, മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.

Related Articles

Leave a Reply

Back to top button