Thamarassery
താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആദ്യമായി കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവെക്കാൻ ഉത്തരവു കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 8 മണിക്ക് താമരശ്ശേരി ചുങ്കം 6-ാം വാർഡിൽ ആദ്യത്തെ പന്നിയെ വെടിവെച്ചു.
എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട കുന്നുംപുറത്തു തങ്കച്ചൻ (വട്ടോളി തങ്കൻ) ആണ് വെടിവെച്ചിട്ടത്. കോടഞ്ചേരി പഞ്ചായത്തിൽ ഏറ്റവും അധികം പന്നിയെ വെടിവെച്ചത് ഇദ്ദേഹമാണ്.
ഏകദേശം 175 കിലോ തൂക്കം വരുന്ന പന്നിയെ ആണ് വെടിവെച്ചത്. പന്നിയുടെ ജഡം താമരശ്ശേരി റേഞ്ച് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ മറവു ചെയതു.
തങ്കച്ചൻ വെടിവെച്ചു കൊന്ന ഒമ്പതാമത്തെ പന്നി ആണ് ഇത്.
NWES FROM THAMARASERRY
https://thiruvambadynews.com/wp-admin/post.php?post=14538&action=edit






