Thamarassery

അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കൂടത്തായി:കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിലെ അസഹ്യമായ ദുർഗന്ധവും മാലിന്യങ്ങൾ ഇരുതുള്ളി പുഴയിലേക്ക് തള്ളുന്നത് കൊണ്ട് പ്രദേശവാസികൾ കാലങ്ങളായി ദുരിതത്തിലാണ്.
മനുഷ്യന്റെ മൗലിക അവകാശങ്ങൾ ആയ ശുദ്ധ വായുവും ശുദ്ധജലവും പ്രസ്തുത കമ്പനി നിയമങ്ങൾ കാറ്റിൽ പറത്തി ലംഘിച്ചു കൊണ്ടിരിക്കുകയാണ്

ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും കമ്പനി നിയമലംഘനം നടത്തി നിർബാധം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇതിനെതിരെ കൂടത്തായി വെഴുപ്പൂരിൽ ഇരുതുള്ളിപ്പുഴ സംരക്ഷണ സമരസമിതി നടത്തുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മണ്ഡലം യുഡിഎഫ് കമ്മിറ്റി സമരപ്പന്തലിലേക്ക് അനുഭാവ മാർച്ചും പൊതുസമ്മേളനവും നടത്തി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു .സമരസമിതി ചെയർമാൻ പുഷ്പാംഗദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ജോസ് പൈക, തമ്പി പറ കണ്ടത്തിൽ, ബിജു ഓത്തിക്കൽ, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ, ജിജിഎലുവാലുങ്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, വിൽസൺ തറപ്പേൽ, സൂസൻ കേഴപ്ലാക്കൽ, റിയാന സുബൈർ, ബേബി ചാഞ്ഞ പ്ലാക്കൽ, ബെന്നി കരിപ്പുറത്ത്,ബേബി കോട്ടുപ്പള്ളി, റെജി തമ്പി, ജാസിം കരിമ്പാലക്കുന്ന്, മിനി സണ്ണി,അജ്മൽ കരിമ്പാലക്കുന്ന്, ബീന വാഴയിൽ, ബിബി തിരുമല, ചിന്ന അശോകൻ,ലിസി ചാക്കോ,റോസമ്മ കയത്തുങ്കൽ, ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button