സാൻജോ പ്രതീക്ഷാ ഭവൻ സ്പെഷൽ സ്കൂൾ ജൂബിലി സമാപിച്ചു

തിരുവമ്പാടി: തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സി എം സി സന്യാസിനി സമൂഹം താമരശ്ശേരി രൂപത സെൻ്റ് മേരീസ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 120 കുട്ടികളാണ് ഇപ്പോൾ ഉള്ളത്.
ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ നിരവധി പദ്ധതികൾ ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി. കുട്ടികൾ നിർമിച്ച തനതു വിഭവങ്ങളുടെ എക്സിബിഷൻ, കലാമേള, ഗ്രാൻ്റ് പേരൻ്റ്സ് ഡേ, മെഡിക്കൽ ക്യാംപ് , കൃതജ്ഞതാബലി എന്നിവ നടത്തി. കേരള കെ എസ് എഫ് ഇ ജൂബിലി സ്മാരകമായി ഇൻഡോർ ഓഡിറ്റോറിയം സ്കൂളിന് നിർമിച്ച് നൽകി ‘ഇതിൻ്റെ ഉദ്ഘാടനം കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു.
ആലുവ കാർമൽ ജനറലേറ്റ് കൗൺസലർ സിസ്റ്റർ അനുപമ മാതൃൂസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ പവിത്ര റോസ്, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, എ ഇ ഒ ടി.ദീപ്തി, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ആൻ ഗ്രെയ്സ് , പഞ്ചായത്ത് അംഗം പി.ബീന, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ജൂബിലി സ്മരണിക പ്രകാശനം, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി.