Kodiyathur

കൊടിയത്തൂർ പാടം റോഡ് ഉയർത്തി ഗതാഗതം സുഗമമാക്കണം; എം.എൽ.എക്ക് നിവേദനം നൽകി

കൊടിയത്തൂർ: തെയ്യത്തുംകടവ് വാർഡിലെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ മെമ്പർ പ്രേമ ടീച്ചർ സി.കെ കാസിം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയും നിവേദനം നൽകുകയും ചെയ്തു.

കോട്ടമ്മൽ – തെയ്യത്തും കടവ് റോഡ് ശോച്യാവസ്ഥ, കാരാട്ട് പാടം റോഡ് ഉയർത്തൽ, നീന്തൽ കുളം നിർമാണം, കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ്, എടക്കണ്ടിക്കടവ് നടപ്പാലം, സാംസ്കാരിക നിലയം പുനരുദ്ധാരണം, നീർനായ ശല്യം തുടങ്ങി വാർഡിലെ പ്രധാന വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയുമുണ്ടായി.

അസ്‌ലം ചെറുവാടി, സി അബ്‌ദു മാസ്റ്റർ, അബ്ദുല്ല മായത്തൊടി, ഗ്രാമ പഞ്ചായത്തംഗം കെ.സി യൂസുഫ്, റഫീഖ് കുറ്റിയോട്ട് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button