Kodanchery

സ്കേറ്റിങ് ഷൂവിനായി സ്വരൂപിച്ച തുക രോഗബാധിതരായ കുരുന്നുകൾക്ക്; സ്നേഹത്തിന്റെ മാതൃകയായി ജോഹാന ജോബിൻ

കോടഞ്ചേരി : സ്വന്തം ആഗ്രഹത്തേക്കാൾ വേദനയനുഭവിക്കുന്ന കുരുന്നുകളുടെ ജീവിതത്തിന് വിലകൽപ്പിച്ച ഒന്നാം ക്ലാസുകാരി ജോഹാന ജോബിൻ്റെ നന്മ നിറഞ്ഞ പ്രവൃത്തി ശ്രദ്ധേയമാകുന്നു. സ്കേറ്റിങ് ഷൂ വാങ്ങുന്നതിനായി കുടുക്കയിൽ സ്വരൂപിച്ച മുഴുവൻ തുകയും ഗുരുതരമായ എസ്.എം.എ.രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി നൽകി ഈ കൊച്ചുമിടുക്കി മാതൃകയായി. 2280 രൂപയാണ് ജോഹാന നൽകിയത്

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിലെ വിദ്യാർഥികളോട് രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവിലേക്ക് സഹായം അഭ്യർഥിച്ചപ്പോഴാണ് ഒന്നാം ക്ലാസ് എ ഡിവിഷനിലെ ജോഹാന ജോബി തന്റെ കുടുക്കയുമായി എത്തിയത്. സ്വന്തം ഇഷ്ടത്തിനായി കരുതിവെച്ച പണം, മറ്റുള്ളവരുടെ ജീവൻ നിലനിർത്താനുള്ള ചികിത്സയ്ക്ക് ഉപകരിക്കട്ടെയെന്ന വലിയ മനസ്സാണ് ഈ കുഞ്ഞ് പ്രകടിപ്പിച്ചത്.

കുട്ടികൾക്കിടയിൽ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഈ പ്രവൃത്തി ഏറെ അഭിനന്ദനാർഹമാണെന്നും തനിക്കിഷ്ടപ്പെട്ട ഒരു വസ്തു വാങ്ങാനുള്ള ആഗ്രഹം മാറ്റിവെച്ച്, ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി തന്റെ സമ്പാദ്യം മുഴുവൻ നൽകാൻ ജോഹാന കാണിച്ച സന്മനസ്സ് മുതിർന്നവർക്കുപോലും വലിയ പാഠമാണെന്നും ഹെഡ്‌മിസ്ട്രസ് ജിസ്ന ജോസ് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button