Kodanchery

‘സ്പ്രിംഗ് ബോർഡ്’ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലീഡർഷിപ്പ് ഡെവലപ്പിംഗ് സൊസൈറ്റി ടീമിന്റെ നേതൃത്വത്തിൽ ‘സ്പ്രിംഗ് ബോർഡ്’ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. മെമ്മറി ടെക്നിക്സ്, ടൈം മാനേജ്മെന്റ്, മോട്ടിവേഷൻ, ഗോൾ സെറ്റിംഗ്, കരിയർ ഗൈഡൻസ്, സ്റ്റഡി എബ്രോഡ് എന്നീ വിഷയങ്ങളാണ് സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നത്.

സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ ഫാ. ജോൺ ഒറവങ്കര അദ്ധ്യക്ഷത വഹിച്ചു.ഫാ. സായി പാറൻകുളങ്ങര,ഫാ.ജിൽസ് കാരിക്കുന്നേൽ,മാത്യു ഇമ്മാനുവേൽ മേൽവെട്ടം,ഷൈജു ഏലിയാസ്, മില്ലറ്റ് ചാണ്ടി, കരോൾ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു. സ്കൂൾ ലീഡർ സാന്ത്വന ബിന്നി നന്ദി പറഞ്ഞു.220-ഓളം രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ സെമിനാർ ക്ലാസ്സിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button