കോവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് കണ്ടെത്തല്‍. 140-ലേറെപ്പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വയനാട്ടില്‍ കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണവും കിതപ്പും കണ്ടെത്തി.
കോവിഡ് ഭേദമായിട്ടും 14 ശതമാനം പേര്‍ക്കും ശ്വാസംമുട്ടല്‍ ഉണ്ടെന്നും രോഗം ഭേദമായ നൂറില്‍ ഏഴു പേര്‍ക്ക് വീതം എന്ന കണക്കില്‍ ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി.
കോവിഡ് ഭേദമായ പ്രമേഹ രോഗികളില്‍ കാഴ്ചയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇതെല്ലാം മുന്‍ നിര്‍ത്തി കോവിഡ് മുക്തരിലെ മരണ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേക കണക്കെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.







