Thamarassery

” നമ്മളെ താമരശ്ശേരി ” ദൃശ്യ വല്‍ക്കരിച്ച ഗാനം പ്രകാശനം ചെയ്തു.

താമരശ്ശേരി:മലയോര മേഖലയുടെ ആസ്ഥാനമായ താമരശ്ശേരിയുടെ ഹൃദയത്തുടിപ്പുകള്‍ വരികളിലൂടെ ഒപ്പിയെടുത്ത താമരശ്ശേരി ഗാനം പുറത്തിറങ്ങി. രചന നിര്‍വ്വഹിച്ചിരിക്കുന്നത്
അധ്യാപകനും ഗാന രചയിതാവുമായ ഫസല്‍ കൊടുവള്ളിയാണ്. സംഗീത സംവിധായകന്‍ ഗഫൂര്‍ എം ഖയാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

താമരശ്ശേരിയുടെ ചരിത്ര സഞ്ചാരത്തിന്റെ ഏടുകള്‍ തുറന്നു വെക്കുന്നതാണ് ഗാനം. ബ്രിട്ടീഷുകാരോട് പടപൊരുതി മരിച്ച പഴശ്ശിരാജയുടെ കോട്ടയം രാജ വംശം , വടക്കന്‍ പാട്ടിലെ വീരനായകന്‍ തച്ചോളി ഒതേനന്റെ ഉറ്റ തോഴന്‍ പയ്യം പള്ളി ചന്തു വെടിയേറ്റു മരിച്ചുവീണ ചരിത്ര സംഭവം , താമരശ്ശേരി ചുരം തുടങ്ങിയ താമരശ്ശേരിയുടെ കലാ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വീഡിയോ ആല്‍ബം രൂപത്തില്‍ മനോഹരമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന ഗാനം . കോട്ടയില്‍ ശ്രീപോര്‍ക്കലി ക്ഷേത്രം,കെടവൂര്‍ മസ്ജിദ് ,കത്തീഡ്രല്‍ , പാട്ടുത്സവം,
പള്ളിപ്പെരുന്നാള്‍ തുടങ്ങിയ താമരശ്ശേരിയുടെ മതസൗഹാര്‍ദ്ദത്തിന്റെ കൊടിയടയാളങ്ങളെല്ലാം ഇതില്‍ ചിത്രീൂകരിച്ചിട്ടുണ്ട്.

പബ്ലിക്ക് ലൈബ്രറിയും,കാരാടി ഗവ. യു പി സ്‌കൂളും, താമശ്ശേരി ചന്തയും,
വികസനത്തിന്റെ പുതിയ മുഖമണിഞ്ഞ താലൂക്കാശുപത്രിയും മനോഹരമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. യൂടൂബില്‍നിന്ന് സൗജന്യമായി ഈ ഗാനം ഡൗണ്‍ലോഡുചെയ്ത് കേള്‍ക്കാവുന്നതാണ്.
‘ നമ്മളെ താമരശ്ശേരി’ വീഡിയോ ഗാനം താമരശ്ശേരി തഹസില്‍ദാര്‍ സി.സുബൈര്‍ പ്രകാശനം ചെയ്തു. നാടകകൃത്ത് ഹുസൈന്‍ കാരാടി, ഫസല്‍ കൊടുവള്ളി, ഉസ്മാന്‍ .പി. ചെമ്പ്ര,സി.ഹുസൈന്‍ ബാലകൃഷ്ണന്‍ നായര്‍ സംസാരിച്ചു S

Related Articles

Leave a Reply

Back to top button