Kerala

കൊവിഡ് 19; ലക്ഷണമില്ലാത്തവര്‍ക്കും നേരിയ ലക്ഷണമുള്ളവര്‍ക്കും ഇനി ആയുര്‍വേദ ചികിത്സ, പച്ചക്കൊടി നാട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് 19ന് ഇനി ആയുര്‍വേദ ചികിത്സയും. കേരള സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സയ്ക്ക് അനുമതി നല്‍കി. കൊവഡ് ബാധിച്ച്, ലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികിത്സ ആകാമെന്നാണു നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം, രോഗികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമെ ആയുര്‍വേദ ചികിത്സ നല്‍കാനാവൂ. താല്‍പര്യം ഉള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പിനേത്തുടര്‍ന്നു നിര്‍ദേശം കേരളം നടപ്പാക്കിയിരുന്നില്ല.

ആവശ്യമുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി അല്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button