Mukkam

നൂരിയ്യ: പ്രീപ്രൈമറി ടീച്ചേഴ്സ് ട്രൈനിംങ് സെൻറർ പുറത്തിറക്കിയ മാഗസിൻ പ്രകാശനം ചെയ്തു

മുക്കം: നൂരിയ്യ: പ്രീപ്രൈമറി ടീച്ചേഴ്സ് ട്രൈനിംങ് സെൻറർ പുറത്തിറക്കിയ ”അന്നൂർ ” മാഗസിൻ മുക്കം നഗരസഭ കൗൺസിലർ ബിന്ദു രാജൻ മാമ്പറ്റ മാഗസിൻ ചീഫ് എഡിറ്റർ മുഹ്സിന എടവണ്ണപ്പാറക്ക് ആദ്യ കോപ്പി നൽകി
പ്രകാശനം ചെയ്തു. നൂരിയ്യ സ്റ്റുഡൻസ് അസോസിയേഷൻ ചെയർപേഴ്സൺ സുമയ്യ കൂടരഞ്ഞി അധ്യക്ഷയായി.നുസൈബ ടീച്ചർ കൊടുവള്ളി,സാജിദ ടീച്ചർ കുളിരാമുട്ടി, ഹസീന വെണ്ണക്കോട്, ഫെബിന കൂടത്തായി സംസാരിച്ചു. മുഹ്സിന എടവണ്ണപ്പാറ സ്വാഗതവും മുർശിദ മുണ്ടക്കുളം നന്ദിയും പറഞ്ഞു.
തുടർന്ന് നൂരിയ്യ: ഇന്റെഗ്രേറ്റഡ് ഇസ്ലാമിക് ആൻറ് സയൻസ് വുമൺ കോച്ചിംങ് കോളേജ് വിദ്യാർത്ഥികളായ ഐന തൃശൂർ, നുസ്മിയ അരീക്കോട്, ഫർഹാന വാവാട്, റന മുതുവല്ലൂർ, സന കുറ്റ്യാടി, മുഹ്സിന പൊഴുതന,
അൻഹ ഫാത്തിമ്മ അണ്ടോണ, എ.കെ സമിയ സുൽത്താന എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.

Related Articles

Leave a Reply

Back to top button