Mukkam

റവന്യു ജില്ലാ കലോത്സവം: ഉത്ഘാടന- സമാപന പരിപാടികളുടെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു

മുക്കം: നവംബർ 28, 30, ഡിസംബർ 1, 2, 3 തീയതികളിലായി മുക്കം എം.കെ.എച്ച്.എം.എം.ഒ. വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാന വേദിയായി നടക്കുന്ന 65-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉത്ഘാടന സമാപന പരിപാടികളുടെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.കെ. കാസിം എം.എൽ.എ. നോട്ടീസിന്റെ പ്രകാശനം നിർവഹിച്ചു.

റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ റീമ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി.കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ്, മുക്കം നഗരസഭ കൗൺസിലർമാരായ ഷരീഫ് വെണ്ണക്കോട്, ബബിത മനോജ്, കുന്ദമംഗലം ബി.പി.സി. ടി.ടി. മുഹമ്മദ് അബ്ദുൽ ഹക്കീം, ആർ.കെ. ഷാഫി, എം.എ. സാജിദ്, പി. അജിത് കുമാർ, അബൂബക്കർ മായനാട്, ഡോ. പി. സുജിത്, പി.കെ. ഇസ്മായിൽ, നിസാം കാരശ്ശേരി, ടി.പി. അബൂബക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button