Thiruvambady

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവമ്പാടിയിൽ കത്തോലിക്കാ കോൺഗ്രസ് നിൽപ്പ് സമരം നടത്തി

തിരുവമ്പാടി: വിവാദ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ സമരം നടത്തുന്ന കർഷകരോട് അനുഭാവം പ്രകടിപ്പിച്ച് കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ  നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിലെ കർഷകർക്ക് ദ്രോഹകരമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് കത്തോലിക്കാ കോൺഗ്രസ് പൂർണപിന്തുണ പ്രഖ്യാപിച്ചു.

ഡൽഹിയിൽ നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. തിരുവമ്പാടിയിൽ നടന്ന നിൽപ്പ് സമരം തിരുവമ്പാടി ഫൊറോനാ അസി:ഡയറക്ടർ അലക്സ് പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു.

രൂപതാ പ്രസിഡൻറ് ബേബി പെരുമാലിൽ, യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, ജോസ് ഇടവഴിക്കൽ, ജോയി കുരിശിങ്കൽ, പോൾ മുട്ടത്ത്, ബെന്നി കിഴക്കേപറമ്പിൽ, ജോസഫ് പുലക്കുടി, ബേബി പുന്നത്താനം, ടോമി ചക്കിട്ടമുറി, ബേബൽ ആക്കാട്ടുമുണ്ട, തോമസ് പ്ലാത്തോട്ടം, ജോസ് റാണിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button