Thiruvambady
യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി

തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് അധികാരത്തിലേറിയ യുഡിഎഫ് തിരുവമ്പാടിയിൽ ആഹ്ലാദ പ്രകടനം നടത്തി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനും വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാനും തിരുവമ്പാടി ടൗണിൽ ഉജ്ജ്വല വരവേൽപ്പും നൽകി.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്തു. ടി.ജെ. കുര്യാച്ചൻ, ബാബു പൈക്കാട്ടിൽ, വി.എ. നസീർ, ടോമി കൊന്നക്കൽ, ഏലിയാമ്മ ജോർജ്ജ്, മേഴ്സി പുളിക്കാട്ട്, കെ.എ.അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.







