Thiruvambady

തുമ്പകോട്ട് മലയിൽ കരിങ്കൽ ക്വാറി വരുന്നതിൽ പ്രതിഷേധം

തിരുവമ്പാടി: പാലക്കടവ് വാർഡിലെ തുമ്പകോട്ട് മലയിൽ കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് തമ്പലമണ്ണ ക്വാറി വിരുദ്ധ സമിതി യോഗം ആവശ്യപ്പെട്ടു. ഇവിടെ ക്വാറി തുടങ്ങാൻ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ഇവിടെ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത് കാളിയാമ്പുഴ, അത്തിപ്പാറ, ഇരുമ്പകം, പാലക്കടവ്, തമ്പലമണ്ണ്. ഇലഞ്ഞിക്കൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദുരിതമാകും. നിർദിഷ്ട ക്വാറി പ്രദേശത്ത് സ്ഥിരം ഷെഡും വെടിമരുന്ന് സുക്ഷിക്കാനുള്ള അറയും നിർമിച്ചു കഴിഞ്ഞു. ശക്തമായ സമര പരിപാടികളും നിയമ പോരാട്ടങ്ങളും സംഘടിപ്പിക്കാൻ തമ്പലമണ്ണ ക്വാറി വിരുദ്ധസമിതി തീരുമാനിച്ചു.

പാലക്കടവിലെ ജനകീയ ക്വാറി വിരുദ്ധ സമിതിക്ക് പിന്തുണയും പ്രഖ്യാപിച്ചു. സി.ബി.അനിൽ അധ്യക്ഷത വഹിച്ചു. എം.എം.പ്രശാന്ത്. എൻ.എ.സോമൻ, ഇ.കെ.നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button