TOP NEWS
കൊടുവളളിയിൽ ബൈക്ക് മോഷ്ടാക്കളായ നാല് യുവാക്കൾ പൊലിസിന്റെ പിടിയിലായികോഴിക്കോട് ജില്ലയില്‍ 358 പേര്‍ക്ക് കോവിഡ്രോഗമുക്തി 377സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുആര്‍.ടി.ഓഫീസിലെത്തണ്ട ആധാര്‍ മതി, ലൈസന്‍സ് വീട്ടിലെത്തും, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്.തൃശ്ശൂർ പൂരം സർക്കാരിന്റെ അനുമതിയോടെ നടത്തുമെന്ന് ജില്ലാ കളക്ടർനാടൻ തോക്കും പെരുമ്പാമ്പുനെയ്യും പിടികൂടിജി​ല്ല​യി​ല്‍ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഒ​രു​ക്കുന്നത് 3,784 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊടുവള്ളി മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ പുകമറ മാത്രം: എം.എ. റസ്സാഖ്രാജ്യദ്രോഹകുറ്റം ചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ല :രമേശ് ചെന്നിത്തലഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
Kerala

സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

കൊവിഡ് തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. തെരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ വാഗ്ദാനപ്പെരുമഴയുള്ള ബജറ്റായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിക്കുക. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന. സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികളും ബജറ്റിലുണ്ടാകും.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നതിനിടെയാണ് ധനമന്ത്രി ജനപ്രിയ ബജറ്റ് അവതരിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം. തനത് നികുതി വരുമാനത്തിലും വന്‍കുറവുണ്ടാകുമ്പോള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയെന്തുണ്ടാകുമെന്നതാണ് പ്രധാനം. പ്രകൃതി ദുരന്തങ്ങളും കൊവിഡും സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്. വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടവും സംസ്ഥാനത്തിന്റെ കടബാധ്യതയും വര്‍ധിക്കുകയും ചെയ്തു.

കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതായിരിക്കും ബജറ്റെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വായ്പയെടുക്കുകയെന്നതാകും ഇതിനുള്ള ഏക പോംവഴി. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റായതിനാല്‍ നികുതി വര്‍ധിപ്പിക്കില്ല. ഓരോ വര്‍ഷവും ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചുവെങ്കിലും ഇത്തവണ അതുണ്ടാകില്ല. വാഹന നികുതിയില്‍ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ ടൂറിസം മേഖലയ്ക്കായി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ടാകും. ദാരിദ്ര്യനിര്‍മ്മജനത്തിനും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി പണം ജനങ്ങളുടെ കൈകളിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കുമാകും മുന്‍ഗണന.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

2 + nine =

Back to top button