Kerala

സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറഞ്ഞു

സംസ്ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. പൊതു ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ ശതമാനം കുറഞ്ഞ് ഒരു ഘട്ടത്തില്‍ 38 ശതമാനമായി താഴ്ന്നു. 2019 ല്‍ ഇത് 48 ശതമാനമായി. കൊവിഡ് കാലത്ത് മാഹഭൂരിപക്ഷം ജനങ്ങളും പൊജുആരോഗ്യ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇരുപത് ലക്ഷം പേര്‍ക്കെങ്കിലും അഞ്ചുവര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ തൊഴില്‍ കൊടുക്കുന്ന വിപുലമായ പദ്ധതിക്ക് തുടക്കം കൊടുക്കും. 2021 ഫെബ്രുവരി മുതല്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. ലോക തൊഴില്‍ കമ്പോളത്തിലുണ്ടായ മാറ്റങ്ങളും കൊവിഡ് പ്രതിരോധത്തിലൂടെ കേരളം നേടിയ യശസും ഈ തൊഴില്‍ തന്ത്രത്തിന്റെ വിജയത്തിന് സഹായകമാകും. കേരളത്തിന്റെ ബ്രാന്റ് ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ ഇതുപോലെ ചര്‍ച്ച ചെയ്യപ്പെട്ട കാലമില്ല. ഈ അനുകൂല സാഹചര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button