Kerala

ഗുഡ്‌സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

മലപ്പുറം : ഗുഡ്‌സ് ഓട്ടോ ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്ന അഗസ്ത്യമുഴി സ്വദേശി ഷിജു (44),സുരേഷ്ബാബു (55)മണി (54) എന്നിവരാണ് മരിച്ചത്. മങ്കട കടന്നമണ്ണ വേരുംപുലാക്കലിൽ ഇന്നലെ ആയിരുന്നു സംഭവം.പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും മഞ്ചേരി ഭാഗത്തേക്ക് ചെടികളുമായി പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ബസിന്റെ മുൻഭാഗത്ത് അടിയിലേക്ക് ഇടിച്ചു കയറി കുരുങ്ങി നിന്നു.ഒരാൾ പുറത്തേക്കു തെറിച്ചു വീണു.ജെസിബി കൊണ്ട് വന്ന് രണ്ട വാഹങ്ങളും വേർപ്പെടുത്തി ഹൈഡ്രോളിക്‌ കറ്റാർ ഉപയോഗിച്ച് ഗുഡ്‌സ് ഓട്ടോ വെട്ടിപ്പൊളിച്ചാണ് കുടുങ്ങികിടന്ന രണ്ട് പേരെ പുറത്തെടുത്തത്. പെരിന്തൽമണ്ണ ,മഞ്ചേരി എന്നിവടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും മങ്കട പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത് .അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം മുടങ്ങി.

Related Articles

Leave a Reply

Back to top button