തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ അടങ്കലിന് ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മൊത്തം 7,446 കോടി രൂപയാണ് പദ്ധതിച്ചെലവ്. തിരുവനന്തപുരം പദ്ധതിക്ക് 4,673 കോടി രൂപയും കോഴിക്കോടിന് 2,773 കോടി രൂപയും ചെലവ് വരും. പദ്ധതി നിർദേശം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കും. കൊച്ചിയിൽ വാട്ടർ മെട്രോ (ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം) നടപ്പാക്കുന്നതിന് 1,528 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം പുതുക്കി നൽകാനും തീരുമാനിച്ചു.







