Kerala

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂർ 177, വയനാട് 159, പാലക്കാട് 130, കാസർഗോഡ് 119, ഇടുക്കി 85 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന 3 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 94 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി.

Related Articles

Leave a Reply

Back to top button