LocalPulluramparaSpecialVideos

പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ എൻ എസ് എസ് ക്യാമ്പ് ആരംഭിച്ചു.

തിരുവമ്പാടി: വെള്ളിമാടുകുന്ന് ജെ ഡി റ്റി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന എൻ എസ് എസ് ക്യാമ്പ് പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ ആരംഭിച്ചു.

https://youtu.be/uV_GHWZdzDk

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം വിത്സൻ മാത്യു താഴത്തുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മുൻ അംഗം സി എസ് ഗോപാലൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിഷ, എൻ എസ് എസ് സെകട്ടറി അർഷാദ്, എൻ ജെ ജോസഫ് , സാബു പനച്ചിക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണം, ആദിവാസി കോളനി സന്ദർശനം, വിവര ശേഖരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

News Desk Tiruvambadi News

Related Articles

Leave a Reply

Back to top button