Kerala
സംസ്ഥാനത്ത് മാർച്ച് രണ്ടിന് സ്വകാര്യ ബസ് ഉടമകളും പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് രണ്ടിനു സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് സമരം. മോട്ടോർ വാഹന തൊഴിലാളികൾ അന്നു പണിമുടക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബസുടമകളും പണിമുടക്കുന്നതായി പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ചൊവ്വാഴ്ച സർവീസ് നിർത്തിവെക്കും. ഇന്ധനവില വർധനവിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്.







