Mukkam

ബിരിയാണി ചലഞ്ച്; മുക്കം വ്യാപാരി കൂട്ടായ്മയുടെ രണ്ടാംഗഡു കൈമാറി

മുക്കം: ബിരിയാണി ചലഞ്ച് മുക്കം വ്യാപാരി കൂട്ടായ്മയുടെ രണ്ടാംഗഡു കൈമാറി .കൂടാതെ ബക്കർ കളർബലൂണിനെ ചടങ്ങിൽ ആദരിച്ചു.മുക്കം എസ് കെ പാർക്കിൽ നടന്ന ചടങ്ങിൽ വിവിധ മേഗലകളിൽ ഉളളവർ പങ്കെടുത്തു.ചടങ്ങിന് അനീസ് സ്വാഗതവും , പോളി അബ്ദുൽ മജീദ് അധ്യക്ഷതയും വഹിച്ചു .

ചടങ്ങിൽ ബക്കർ കളർ ബലൂണിന് മുക്കം മുനിസിപ്പൽ ചെയർമാൻ പി ടി. ബാബു ഉപഹാര സമർപ്പണം നടത്തി.കപ്പിയെടത്ത് ചന്ദ്രൻ പൊന്നാട അണിയിച്ചു. കൂട്ടായ്മയുടെ രണ്ടാം ഗഡു ഹാരിസ് ബാബു പർദ്ദ പാലസ് ബക്കരിനെ ഏല്പിച്ചു. ഗോൾഡ് മർച്ചൻറ് അസോസിയേഷന്റെ ഉപഹാരം കൈരളി ഗോൾഡ് ചെറിയാപ്പു കൈമാറി.

ചടങ്ങിൽ സത്ത്യൻ മുണ്ടയിൽ.അശോകൻ.വിജയൻ മാഷ്.എംടി അസ്‌ലം.സലാം തെക്കും കുറ്റി. ജംഷീർ സോളിഡ്. ടിപി ഫൈസൽ.എംകെ മമ്മദ്‌.ഷംസീർ മെട്രോ.എൻകെ ആലി.സലീം അലങ്കാർ.കെസി അഷ്റഫ്. റൈഹാന നാസർ.ഫിറോസ് പത്രാസ്.തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിനുചാലിയാർ അബ്ദു നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button