TOP NEWS
തിരുവമ്പാടി: പുല്ലുരാംപാറ കുത്തൂർ വെള്ളാട്ടുകര കെ വി ജോസ് നിര്യാതനായിടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചുകോഴിക്കോട് ജില്ലയിൽ 183 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടി നിയോഗിച്ചുലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനംകോഴിക്കോട് ജില്ലയില്‍ 3805 പേര്‍ക്ക് കോവിഡ്, രോഗമുക്തി 4341, ടി.പി.ആര്‍ 29.65%സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; 68 മരണംകോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 986 കേസുകൾ രജിസ്റ്റർ ചെയ്തുആശുപത്രികളുടെ എണ്ണം വർധിപ്പിച്ചു; കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിത്സക്കായി 48 ആശുപത്രികൾ സജ്ജംകൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്‍റ് അനുവദിച്ചുകൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി
Kerala

കൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.

രോഗസാധ്യത കൂടുതലുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ

വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക
ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തുക. ഫലം നെഗറ്റീവ് ആണെങ്കിലും തുടർന്ന് 7 ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടതാണ്

രോഗം വരാൻ സാധ്യത കുറവുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ

14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുക
മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകൾ പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കുക
കല്യണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കുക
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ

സാമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ എത്തിയവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ

കൊവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക
ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുക

കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ

കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക.

ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന യാത്രക്കാർ

  1. ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
  2. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം
  3. ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിൽ എത്തിയാലുടൻ ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനിൽ തുടരുകയും ചെയ്യുക
  4. ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുക
  5. ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നില്ല എങ്കിൽ 14 ദിവസം റൂം ക്വാറന്റീനിൽ കഴിയുക
    ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുകയും വേണം
  6. എല്ലായിപോഴും കൊവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരുക
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

three + three =

Back to top button