Kerala

ആതവനാട് യുവതിയെ കൊലപ്പെടുത്തിയത് ​ മൂന്നര പവൻ സ്വർണത്തിന്​ വേണ്ടിയെന്ന്​ പ്രതിയുടെ മൊഴി.

മലപ്പുറം- ആതവനാട് സുബീറ ഫർഹത്ത് എന്ന യുവതിയെ  കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ​ മൂന്നര പവൻ സ്വർണത്തിന്​ വേണ്ടിയെന്ന്​ പ്രതി അൻവറിന്‍റെ മൊഴി.

രാവിലെ ജോലിക്ക് പോകുകയായിരുന്ന സുബീറയെ വീടിന്​ 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച്​ ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത്​ മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ്​ അൻവർ സമ്മതിച്ചത്.

പിന്നീട് മൃതദേഹം ചാക്കിൽ ​കെട്ടിയ ശേഷം  കുഴിയെടുത്ത്​ അതിലിട്ട്  മൂടുകയായിരുന്നു. പല സ്​ത്രീകളുമായും ബന്ധമുണ്ടായിരുന്ന പ്രതിക്ക്​  വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന്​ പോലീസ്​ പറഞ്ഞു.

സുബീറയെ കാണാതായതായി പരാതി ലഭിച്ച ശേഷം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ്​ പരിശോധിച്ചിരുന്നു. രാവിലെ ജോലിക്ക്​ പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുബീറ പ്രധാന റോഡിൽ എത്തിയിട്ടില്ലെന്ന്​ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന്​ മനസിലാക്കിയ പോലീസ്​  പരിസരങ്ങളിൽ ​ ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു.

നേരത്തെ പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പോലീസ്​ സംഘത്തിന്​ സഹായങ്ങൾ ചെയ്​തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന്​ ഒട്ടും ഇട നൽകാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റം.

40 ദിവസം മുമ്പാണ്​ ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്‍റെ മകൾ സുബീറ ഫർഹത്തി​നെ കാണാതായത്​.

Related Articles

Leave a Reply

Back to top button