Kerala

ഗള്‍ഫില്‍ മലയാളികള്‍ ആട് ജീവിതം നയിക്കുമ്പോള്‍ സര്‍ക്കാര്‍ ഇവിടെ ആര്‍ഭാട സഭ സംഘടിപ്പിക്കുന്നു; ലോക കേരള സഭക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭാ സമ്മേളനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണ്. സഭ ഒരു കാപട്യമായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗള്‍ഫില്‍ മലയാളികള്‍ക്ക് ആട് ജീവിതം നയിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ ആര്‍ഭാട സഭ സംഘടിപ്പിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കാപട്യമായി മാറിയ സഭയോട് ചേര്‍ന്നു നില്‍ക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. ലോക കേരള സഭയിലെ യുഡിഎഫ് അംഗങ്ങള്‍ രാജിവച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാം സഭയില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം.

Related Articles

Leave a Reply

Back to top button