Mukkam
ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും H1N1 പനി സ്ഥിരീകരിച്ചു.

മുക്കം: കാരശ്ശേരി ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലാണ് കൂട്ടമായി പനിബാധയുണ്ടായത്.
ഏഴ് വിദ്യാർത്ഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയി രക്തസാമ്പിളുകൾ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനക്കായി മണിപ്പാലിലേക്കു അയച്ചിരുന്നു. ഇതിന്റെ റിസൾട്ട് വന്ന സാഹചര്യത്തിലാണ് H1N1സ്ഥിരീകരിച്ചത്.
സ്കൂളിലെ നാല്പത്തിരണ്ടോളം വിദ്യാർത്ഥികൾക്കും 13 അധ്യാപകർക്കുമാണ് പനി പടർന്നത്. വിദ്യാർഥികളും അധ്യാപകരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ആശങ്കപെടേണ്ടതില്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കും കൂട്ടമായി പനി പിടിച്ചതോടെ സ്കൂൾ രണ്ടു ദിവസത്തേയ്ക്ക് അടച്ചിരുന്നു.







