Kerala

ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ-ഡീസൽ വില ഇന്നും കൂടി, കോഴിക്കോടും നൂറ് കടന്ന് പെട്രോള്‍ വില

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03  രൂപയുമാണ് പുതിയ വില. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. 

കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ 

2020 മാർച്ച്             71 രൂപ
2020 ജൂൺ             72 രൂപ
2020 ജൂലൈ           80 രൂപ
2020 ഡിസംബർ      84 രൂപ
2021 ഫെബ്രുവരി     86 രൂപ
2021 മാർച്ച്             91 രൂപ 
2021 ജൂൺ             100 രൂപ

Related Articles

Leave a Reply

Back to top button