Puthuppady
വെള്ളത്തില്‍ മുങ്ങിത്താന്ന രണ്ടരവയസ്സുകാരിക്ക് രക്ഷകനായി പതിനാലുകാരന്‍

പുതുപ്പാടി:പുഴയിൽ വീണ രണ്ടര വയസുകാരിയുടെ ജീവൻ രക്ഷിച്ച് പതിനാല് വയസുകാരന്റെ ധീരത.കഴിഞ്ഞ ദിവസം ഉച്ചയോട് കൂടി ആളനക്കമില്ലാത്ത പുഴയിൽ നിന്ന് നിലവിളിക്കേട്ടെത്തിയ സമീപ വീട്ടിലെ ആദിൽ എന്ന 14 വയസുകാരനാണ് പുഴയില്‍ മുങ്ങിത്താന്ന രണ്ടര വയസ്സുകാരിയുടെ രക്ഷകനായത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ ആദില്‍ വെപ്രാളത്തോടെ ഒരു നിമിഷം അമ്പരന്ന് നിന്നെങ്കിലും നിലവിളിച്ച് മുങ്ങി താഴ്ന്ന രണ്ടര വയസുകാരി സുമയ്യയെ പുഴയിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള പുഴയിൽ വീട്ടുകാരുടെ ശ്രദ്ധയില്‍പെടാതെ പുഴയിലെത്തിയ കുഞ്ഞ് പുഴയിലേക്കിറങ്ങുകയായിരുന്നു.ആദിലിന്റെ അവസരോചിതമായ ഇടപെടല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നാട്ടുകാര്‍.ആദില്‍ എംജിഎം ഹെെസ്ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്







