Koodaranji

കൂടരഞ്ഞിയിൽ കോവിഡ് വ്യാപനം രൂക്ഷം:പഞ്ചായത്ത് മുഴുവൻ വാർഡുകളും കൺടെയ്ൻമെന്റ് സോണിൽ

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കൺടെയ്ൻമെന്റ് സോണിന്റെ പരിധിയിലായി. പ്രതിവാര രോഗവ്യാപനത്തോത് എട്ടിൽ അധികമായതിനെത്തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

മലയോര പഞ്ചായത്തുകളിൽ ഏറ്റവുംകുറവ് രോഗികൾ ഉണ്ടായിരുന്നത് ഇവിടെയായിരുന്നു. എന്നാൽ, ഒരാഴ്ചയായി രോഗികളുടെ എണ്ണം ക്രമമാതീതമായി ഉയരുകയായിരുന്നു. മൊത്തം 234-പേരാണ് കോവിഡ് പോസിറ്റീവായുള്ളത്. കരിങ്കുറ്റി, കുളിരാമുട്ടി, ആ​നയോട് വാർഡുകളിലാണ് രോഗികൾ കൂടുന്നത്. നിലവിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുന്നത്.

പഞ്ചായത്തിൽ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. വിവാഹം പരമാവധി മാറ്റിവെക്കാൻ നിർദേശമുണ്ട്. വെള്ളിയാഴ്ച മുതൽ കക്കാംടംപൊയിൽ വിനോദസഞ്ചാര കേന്ദ്രമുൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അറിയിച്ചു. റിസോർട്ടുകൾക്കും നിരോധനംവരും.

Related Articles

Leave a Reply

Back to top button