Koodaranji

ആരവങ്ങളില്ലാതെ ഇന്നും, നാളെയും കൂടരഞ്ഞി പള്ളി പെരുന്നാൾ

കൂടരഞ്ഞി:ആരവങ്ങളും, ആഘോഷങ്ങളുമില്ലാതെ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ചർച്ച് തിരുന്നാൾ മഹോത്സവം ഇന്നും നാളെയുമായി നടക്കും. കുടിയേറ്റ കാലം മുതൽ മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായിരുന്നു കൂടരഞ്ഞി പള്ളി തിരുന്നാൾ.

പ്രധാന തിരുന്നാൾ ദിനമായ ജനുവരി 19 ന് അങ്ങാടി ചുറ്റിയുള്ള പ്രദീക്ഷണത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതിനായി മലയോര പ്രദേശങ്ങളിൽ നിന്നും മുക്കം തിരിവമ്പാടി കുന്ദമംഗലം ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ കൂടരഞ്ഞിയിൽ എത്തിയിരുന്നു.

ജാഗിരി ഉൾപ്പെടെയുള്ള മധുര പലഹാരങ്ങളുടെ കടകൾക്ക് പുറമെ കുട്ടികൾക്കുള്ള കളിപ്പാട്ട  കച്ചവടങ്ങളും തിരുന്നാൾ ദിനത്തിൽ കൂടരഞ്ഞിയെ ജനസാന്ദ്രമാക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിലനിൽക്കുന്ന സാഹചര്യത്തിലും പുതിയ ദെവാലയത്തിൻ്റെ നിർമാണം നടക്കുന്ന സാഹചര്യത്തിലുമാണ് ഇത്തവണയും ആഘോഷങ്ങൾ ഒഴുവാക്കിയത്.

Related Articles

Leave a Reply

Back to top button