Thiruvambady

സൗര-പുരപ്പുറ സോളാർ പദ്ധതി: സൗജന്യ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു

തിരുവമ്പാടി: സൗര വൈദ്യുതി ഉത്പാദനം 100 മെഗാവാട്ട് ശേഷിയായി ഉയർത്തുന്നതിൻറ ഭാഗമായി ഗാർഹിക ഉപഭോക്താക്കൾക്കായി കെ.എസ്.ഇ.ബി പ്രഖ്യാപിച്ച സൗര-പുരപ്പുറ സോളാർ പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു.

ജൂൺ 29, 30, ജൂലൈ 1 തീയതികളിൽ തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പ്ലാൻറുകൾക്ക് 40 ശതമാനം വരെ സബ്സിഡി നൽകും.

രജിസ്ട്രേഷന് വരുന്നവർ കെ.എസ്.ഇ.ബി.കൺസ്യൂമർ നമ്പർ, ഒ.ടി.പി. ലഭിക്കാനായി മൊബൈൽ ഫോൺ എന്നിവ കരുതണമെന്ന് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ ജോമി അറിയിച്ചു.

Related Articles

Leave a Reply

Back to top button