Koodaranji

കായിക പ്രതിഭാ സദസ്സ് സംഘടിപ്പിച്ചു

കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ്ബ് കായിക പ്രതിഭ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്  ഉദ്ഘാടനം ചെയ്തു.

സന്തോഷ്‌ ട്രോഫി കേരള ടീം അംഗമായ നൗഫൽ, മാസ്റ്റേഴ്സ് വോളിബാൾ താരങ്ങളായ സിജോ ജെയിംസ്,ജോയി കുന്നേൽ,ജൂനിയർ വോളിബോൾ താരം സസ്നി ബിജു എന്നിവരേ ചടങ്ങിൽ ആദരിച്ചു

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി. ടി. ആഗസ്റ്റിൻ, തോമസ് വലിയപറമ്പൻ, കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി എം തോമസ്, വി എം മാത്യു,  നോബൽ ജോൺ, പ്രദീപ് കുമാർ,വി എ ജോസ്, ജയേഷ് എസ്.വി, എന്നിവർ പ്രസംഗിച്ചു, 

Related Articles

Leave a Reply

Back to top button