Puthuppady
പുതുപ്പാടി; കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപം ഒഴിഞ്ഞ പറമ്പില്‍ സ്ഫോടനം

പുതുപ്പാടി: കണ്ണപ്പന്‍കുണ്ട് അങ്ങാടിക്ക് സമീപം ഒഴിഞ്ഞ പറമ്പില്‍ വലിയ സ്ഫോടനം, വൈകിട്ട് ആറരയോടെയാണ് സംഭവം. വന്‍ ശബ്ദത്തോടെ അങ്ങാടിയോട് ചേര്‍ന്ന തെങ്ങിന്‍ തോപ്പിലാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല.
സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ പരിഭ്രാന്തിയിലായി, സ്ഫോടനം നടന്ന സ്ഥലത്തെ മണ്ണ് ഇളകി മാറിയിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.







